Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Not Alone

നിങ്ങൾ തനിച്ചല്ല! ഞങ്ങൾ കൂടെയുണ്ട്!

പാ​ട്ടു​കാ​രാ​യി അ​വ​ർ കൂ​ട്ടു​കൂ​ടി. കൂ​ട്ടു​കാ​രാ​യ​വ​ർ പാ​ട്ടു​പാ​ടി! നാ​ട്ടു​കാ​ര​ല്ലെ​ങ്കി​ലും വീ​ട്ടു​കാ​രെ​പ്പോ​ലെ കൈ​കോ​ർ​ത്തു ന​ട​ന്നു. വൈ​ക​ല്യ​ങ്ങ​ളു​ടെ​യും ദൗ​ർ​ബ​ല്യ​ങ്ങ​ളു​ടെ​യും തീ​രാ​ഭാ​ര​ങ്ങ​ൾ എ​ന്‍റെ തോ​ളി​ൽ താ​ങ്ങാം എ​ന്ന സ​ഹ​ഭാ​വ സൗ​ഹൃ​ദ​ക്കൂ​ട്ട​ങ്ങ​ളാ​യി അ​വ​ർ മാ​റി.

കോ​ട്ട​യം തി​രു​ഹൃ​ദ​യ നേ​ഴ്സിം​ഗ് കോ​ള​ജി​ലേ​യും കാ​ഞ്ഞി​ര​പ്പ​ള്ളി അ​മ​ൽ​ജ്യോ​തി എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ​യും പാ​ന്പാ​ടി സെ​ന്‍റ് ജോ​ൺ ഓ​ഫ് ഗോ​ഡ് ബി.​എ​ഡ് കോ​ള​ജി​ലേ​യും വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും "നി​ങ്ങ​ൾ ത​നി​ച്ച​ല്ല, ഞ​ങ്ങ​ൾ കൂ​ടെ​യു​ണ്ട്'' എ​ന്ന് അ​വ​രു​ടെ കൈ​പി​ടി​ച്ചു മ​ന്ത്രി​ച്ച​പ്പോ​ൾ, ഞ​ങ്ങ​ൾ ത​നി​ച്ച​ല്ല, നി​ങ്ങ​ൾ കൂ​ടെ​യു​ണ്ട​ല്ലോ എ​ന്ന് ആ ​മാ​ലാ​ഖാ മ​ന​സു​ക​ളും മ​ന്ത്രി​ച്ചു!

പ​ങ്കെ​ടു​ത്ത​വ​ർ​ക്കും സ​ഹ​ക​രി​ച്ച​വ​ർ​ക്കും അ​വി​സ്മ​ര​ണീ​യ​മാ​യ സു​ദി​ന​മാ​യി​രു​ന്നു, മ​നു​ഷ്യ​ന​ന്മ​യു​ടെ മ​ഹോ​ത്സ​വ​മാ​യി മാ​റി​യ ഡി​സി​എ​ൽ എ​സ്ഒ​ബി യൂ​ണി​ഫൈ​ഡ് ക​ലോ​ത്സ​വം!

അ​രി​കു​വ​ല്ക്ക​രി​ക്ക​പ്പെ​ട്ട ഭി​ന്ന​ശേ​ഷി​യു​ള്ള സ​ഹോ​ദ​ര​ങ്ങ​ളെ സ്വ​ന്തം ഹൃ​ദ​യ​ത്തി​ന​രി​കി​ലേ​ക്ക് അ​ടു​പ്പി​ച്ചു​നി​ർ​ത്തി, വാ​ത്സ​ല്യം​കൊ​ണ്ട് വാ​രി​പ്പു​ണ​ർ​ന്ന് ന​ന്മ മ​ല​യാ​ളം!

കോ​ഴി​ക്കോ​ട് പ്രൊ​വി​ഡ​ൻ​സ് വ​നി​താ കോ​ള​ജി​ലും കോ​ട്ട​യം പാ​ന്പാ​ടി സെ​ന്‍റ് ജോ​ൺ ഓ​ഫ് ഗോ​ഡ് സെ​ന്‍റ​റി​ലു​മാ​യി ന​ട​ന്ന "സ്നേ​ഹോ​ത്സ​വ്' എ​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ ക​ലാ​പ്ര​തി​ഭ​ക​ളെ അ​ണി​നി​ര​ത്തി​യ യൂ​ണി​ഫൈ​ഡ് ക​ലോ​ത്സ​വം അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ൽ സ്നേ​ഹ​ത്തി​ര​മാ​ല​ക​ൾ ഉ​യ​ർ​ത്തി.

ന​ന്ദി​യോ​ടെ....

കോ​ഴി​ക്കോ​ട് ക​ലോ​ത്സ​വ​ത്തി​ന്‍റെ വി​ജ​യ​ത്തി​ന് ചു​ക്കാ​ൻ​പി​ടി​ച്ച ദീ​പി​ക​കു​ടും​ബം, പ്രൊ​വി​ഡ​ൻ​സ് കോ​ള​ജ്, ഡി​സി​എ​ൽ കോ​ഴി​ക്കോ​ട് പ്ര​വി​ശ്യാ ടീം, ​സ്പെ​ഷ​ൽ ഒ​ളി​ന്പി​ക്സ് കു​ടും​ബാം​ഗ​ങ്ങ​ൾ..... ഏ​വ​ർ​ക്കും ന​ന്ദി.

കോ​ട്ട​യം ക​ലോ​ത്സ​വ വി​ജ​യ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ തി​രു​ഹൃ​ദ​യ നേ​ഴ്സിം​ഗ് കോ​ള​ജ് , അ​മ​ൽ​ജ്യോ​തി എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ്, പാ​ന്പാ​ടി സെ​ന്‍റ് ജോ​ൺ ഓ​ഫ് ഗോ​ഡ് സെ​ന്‍റ​ർ ടീം, ​സ്പെ​ഷ​ൽ ഒ​ളി​ന്പി​ക്സ് സ്റ്റേ​റ്റ് ടീം, ​ഡി​സി​എ​ൽ ടീം ​ഏ​വ​ർ​ക്കും ന​ന്ദി....

Latest News

Corehub Up